#complaint |പൂജാ സാധനങ്ങൾ വിൽക്കുന്ന കടയ്ക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ശല്യമെന്ന് പരാതി

#complaint |പൂജാ സാധനങ്ങൾ വിൽക്കുന്ന കടയ്ക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ശല്യമെന്ന് പരാതി
May 2, 2024 12:43 PM | By Aparna NV

ഇരിങ്ങണ്ണൂർ : (nadapuram.truevisionnews.com) ഇരിങ്ങണ്ണുരിൽ പൂജാ സാധനങ്ങൾ വിൽക്കുന്ന കടക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ശല്യമെന്ന് പരാതി. ശല്യം രൂക്ഷമായതോടെ കച്ചവടം അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കടയുടമ.

ഇരിങ്ങണ്ണൂർ ശിവക്ഷേത്രത്തിന് സമീപത്തെ മീത്തലെ കുടത്തിൽ രാഘവന്‍റെ പൂജ സാധനങ്ങൾ വിൽക്കുന്ന കടക്ക് നേരെയാണ് സാമൂഹ്യ വിരുദ്ധ ശല്യം. കഴിഞ്ഞ രണ്ട് മാസമായി രാത്രി കട പൂട്ടി വീട്ടിലേക്ക് മടങ്ങി രാവിലെ കട തുറക്കാനെത്തിയാൽ കടയുടെ പൂട്ടിനുള്ളിൽ പശയും മറ്റും മൊഴിച്ച് പൂട്ട് തുറക്കാൻ കഴിയാറില്ല.

പൂട്ട് തല്ലി പൊട്ടിച്ചാണ് കട തുറക്കാറ്. ഇത്തരത്തിൽ രണ്ട് മാസത്തിനിടെ 1400 രൂപയ്ക്ക് പത്ത് പൂട്ടുകളാണ് വാങ്ങിയത്. കടയുടെ പിൻഭാഗത്തെ എയർ ഹോൾസ് വഴി ചെളിമണ്ണും പെയിൻ്റും കടക്കുള്ളിൽ ഒഴിച്ച് കടയിലെ സാധനങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്.

കടയുടെ മെയിൻ സ്വിച്ചിലെ ഫ്യൂസുകളും ഊരിക്കൊണ്ടുപോയ നിലയിലാണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കായുള്ള പൂജാ സാധനങ്ങളും മറ്റു മാണ് സാമൂഹ്യ വിരുദ്ധർ നശിപ്പിക്കുന്നത്. പ്രായമായതോടെ ആശാരിപ്പണി നിർത്തി പൂജാ സാധനങ്ങൾ വിറ്റ് തുച്ഛമായ വരുമാനം കൊണ്ട് കഴിയുന്ന രാഘവന് ജീവിതം തന്നെ വഴിമുട്ടിയ നിലയിലാണ്.

രാഘവൻ നാദാപുരം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കടയിലെത്തി പരിശോധന നടത്തി.

#Complaint #of #disturbance #by #anti-socials #against #shop #selling #puja #items

Next TV

Related Stories
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

May 17, 2024 11:11 AM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#death | വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച പതിനേഴുകാരി മരിച്ചു

May 17, 2024 08:12 AM

#death | വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച പതിനേഴുകാരി മരിച്ചു

പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ദീർഘകാലമായി പ്രമേഹ രോഗ...

Read More >>
 #arrest | വാട്‌സാപ്പ് ഗ്രൂപ്പിൽ വ്യാജവാർത്ത പ്രചരിപ്പിച്ച നാദാപുരം സ്വദേശി അറസ്റ്റിൽ

May 16, 2024 07:45 PM

#arrest | വാട്‌സാപ്പ് ഗ്രൂപ്പിൽ വ്യാജവാർത്ത പ്രചരിപ്പിച്ച നാദാപുരം സ്വദേശി അറസ്റ്റിൽ

വാട്‌സാപ്പ് ഗ്രൂപ്പിൽ വ്യാജപ്രചാരണം നടത്തിയ വയോധികനെ മട്ടന്നൂർ പോലീസ് അറസ്റ്റ്...

Read More >>
#Thayilkumaran | നേതാവിന് വിട; തൃവർണ്ണ സ്തൂപത്തിനരികെ തയ്യിൽ കുമാരന് അന്ത്യ വിശ്രമം

May 16, 2024 07:14 PM

#Thayilkumaran | നേതാവിന് വിട; തൃവർണ്ണ സ്തൂപത്തിനരികെ തയ്യിൽ കുമാരന് അന്ത്യ വിശ്രമം

ഇന്നലെ അന്തരിച്ച കോൺഗ്രസ് നേതാവ് തയ്യിൽ കുമാരന് വളയത്തെ വീട്ടുവളപ്പിലെ തൃവർണ്ണ സ്തൂപത്തിനരികെ അന്ത്യ വിശ്രമം....

Read More >>
 #RJD | എം.പി വീരേന്ദ്ര കുമാർ അനുസ്മരണ സമ്മേളനം വിജയിപ്പിക്കും;ആർ.ജെ.ഡി

May 16, 2024 02:02 PM

#RJD | എം.പി വീരേന്ദ്ര കുമാർ അനുസ്മരണ സമ്മേളനം വിജയിപ്പിക്കും;ആർ.ജെ.ഡി

പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ നേതാവുമായ എം.പി വീരേന്ദ്രകുമാറിൻ്റെ നാലാം ചരമ വാർഷിക അനുസ്മരണം വിജയിപ്പിക്കാൻ ആർ.ജെ.ഡി നാദാപുരം നിയോജക മണ്ഡലം...

Read More >>
# MullapallyRamachandran  | തയ്യിൽ കുമാരൻ എൻ്റെ പ്രിയ സ്നേഹിതൻ ; പ്രണാമമർപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

May 16, 2024 12:59 PM

# MullapallyRamachandran | തയ്യിൽ കുമാരൻ എൻ്റെ പ്രിയ സ്നേഹിതൻ ; പ്രണാമമർപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

ഇന്നലെ അന്തരിച്ച കോൺഗ്രസ് നേതാവ് തയ്യിൽ കുമാരന് അന്ത്യോപചാരമർപ്പിക്കാൻ മുൻ കേന്ദ്ര മന്ത്രിയും കെപിസിസി യുടെ മുൻ അധ്യക്ഷനുമായ മുല്ലപ്പള്ളി...

Read More >>
Top Stories










News Roundup